Monday, July 07, 2008

ഭാവി വധുവിന്‌, ഒരു തുറന്ന കത്ത്

പ്രിയപ്പെട്ട ...,

ഞാന്‍ ഇവിടെ അടിച്ചു പൊളിച്ച്, സുഖമായി കഴിയുകയല്ല. നീ ഇങ്ങനെ തുടങ്ങിയാല്‍ ഞാനിനി എന്തു ചെയ്യും. പെണ്ണുങ്ങളായാല്‍ കുറച്ച് ഉത്തരവാദിത്തബോധം വേണം. ഇവിടൊരുത്തന്‍ ഒറ്റക്കു കിടന്നു കഷ്ടപ്പെടുന്നത് നീ കാണുന്നില്ലേ. ഇനിയെങ്കിലും നിനക്കൊന്നു വന്നുകൂടേ? നിന്നെയും തിരക്കി ഞാന്‍ നടക്കാന്‍ തുടങ്ങിയിട്ട് കുറേക്കാലമായി. ഇനിയും കാക്കണോ ഞാന്‍? എല്ലാറ്റിനും ഒരു പരിധിയുണ്ട്. ഇനിയും ഇങ്ങനെ പോവുകയാണെങ്കില്‍, ഞാന്‍... പിന്നെ.... വേണ്ടെന്നു വച്ചു കളയും. നിന്റെ മുഖഛായയെങ്കിലുമുള്ള ഒരു പെണ്ണിനെയെങ്കിലും കണ്ടിരുന്നെങ്കില്‍, ഞാന്‍ ഇതിനു മുന്‍പ് കെട്ടിയേനെ. കാണാത്തത് നിന്റെ ഭാഗ്യം എന്നു കരുതിക്കോളൂ. നിനക്കെന്താടീ ഞാന്‍ പറയുന്നതൊന്നും മനസ്സിലാകുന്നില്ലേ? കഴിഞ്ഞ മാസം കഷ്ടിച്ച്‌ കണ്ടെത്തിയെന്നു കരുതിയതാ, അപ്പോഴേക്കും പൊളിഞ്ഞു. അപ്പോഴാ മനസ്സിലായത് അത് നീയല്ലെന്ന്. ഇനി നിന്നെ കെട്ടിയാല്‍ തന്നെ എന്റെ അവസ്ഥ എന്താകുമെന്നറിയില്ല. എങ്കിലും ഒരു നാട്ടുനടപ്പെന്നു കരുതിയാ നിന്നെയും തപ്പി നടക്കുന്നത്‌. അല്ലാതെ... നിനക്കാണെങ്കില്‍ ഇതൊന്നും കണ്ട ഭാവമില്ല. ഓരോ ദിവസം കഴിയും തോറും എനിക്ക് (നിനക്കും) പ്രായം കൂടിക്കൂടി വരികയാണ്‌. ഒടുവില്‍ നേരില്‍ കാണുമ്പോള്‍ പ്രായം കൂടുതലാണെന്നു പറഞ്ഞ് വേണ്ടെന്നോ മറ്റോ പറഞ്ഞാല്‍, നിന്നെ ഞാന്‍....
എന്റെ പൊന്നു ഫീമെയിലേ ഈ കത്തു കണ്ടാലെങ്കിലും എനിക്ക് ഒരു ഇമെയില്‍ അയയ്ക്കുക. തുറന്ന കത്താണെന്നു കരുതി വിലകുറച്ചു കാണരുത്. വേണമെങ്കില്‍ ചക്ക വേരിലും കായ്ക്കുമെന്ന് ഓര്‍ക്കുക, ഒന്നു വേണമെന്നു വയ്ക്കൂ, പ്ലീസ്....
എന്ന്,
സ്വന്തം പ്രതിശ്രുത വരന്‍.

18 comments:

Bindhu Unny said...

അത്ര ബുദ്ധിമുട്ടാണോ വിനോജേ ‘ഭാവി വധു’ വിനെ കണ്ടെത്താന്‍? Anyways, all the best :-)

Unknown said...

എന്തായാലും കത്ത് നന്നായിട്ടുണ്ട് വിനോജ് ... ഇങ്ങനെയും മനോഹരമായി കത്തെഴുതാമല്ലൊ എന്നോര്‍ക്കുകയായിരുന്നു ഞാന്‍ ...:)

രുദ്ര said...

ഇമെയില്‍ തന്നെവേണോ? കമന്റായാലും പോരെ ജാനൂ.. ;)

Sherlock said...

:)

qw_er_ty

siva // ശിവ said...

അവള്‍ ഇതു കാണുമായിരിക്കണം...കാത്തിരിക്കൂ...ആശംസകള്‍...

സസ്നേഹം,

ശിവ.

Sharu (Ansha Muneer) said...

...ആശംസകള്‍ :)

വിനോജ് | Vinoj said...

നന്ദി ബിന്ദു, എനിക്ക് എന്തോ വലിയ ബുദ്ധി മുട്ടാണ്‌ തോന്നുന്നത്. :)
നന്ദി. കെ.പി.എസ്.
രുദ്രേ, പോര, ഇമെയില്‍ തന്നെ വേണം. പെട്ടെന്നയക്കൂ.
ജിഹേഷ്, ശിവ, ഷാരു, എസ്.വി. എല്ലാവര്‍ക്കും നന്ദി.

അപ്പൂപ്പന്‍താടി said...

:)
ജീവന്‍സാഥി യിലേക്ക് ഒരു cc കൂടി വെക്കാമായിരുന്നില്ലെ?

നന്നായിട്ടുണ്ട് .

വിനോജ് | Vinoj said...

thank you appooppanthaadi.
:)

Sapna Anu B.George said...

കത്തു നന്നായി....മൂത്തവരൊക്കെ ഇവിടെയുണ്ട് വേണ്ടപോലെ കണ്ടാല്‍, കല്യാണാലോചനയില്‍ സഹായിക്കാം.....കേട്ടോ!!!

വിനോജ് | Vinoj said...

വെറുതേ നോക്കി നില്‍ക്കാതെ സഹായിച്ചു തുടങ്ങൂ... :)

Satheesh Haripad said...

കോള്ളാം വിനോജേ...
എല്ലാ പരിശ്രമങ്ങള്‍ക്കും ഉടനേ ഫലം കിട്ടാന്‍ പ്രാര്‍ഥിക്കുന്നു.

വിനോജ് | Vinoj said...

Thank you, Satheesh :)

തത്തനംപുള്ളി said...

kollam

anju minesh said...

utharam vallom kittiyo

വിനോജ് | Vinoj said...

ithu vare kittiyilla.... :-)

Unknown said...

Hi hi hi...

വിനോജ് | Vinoj said...

ഞാന്‍ വിവാഹിതനായി ! 2012 ജൂണ്‍ 7-ന്‌. വധു ജിജി. ഇപ്പോള്‍ ജീവിതം സന്തോഷഭരിതം.

Powered By Blogger