Free Counter
പ്രണയം... ചോദിക്കാന്‍ മടിക്കരുത്....
ചോദിക്കാന്‍ മറന്ന ചോദ്യങ്ങളും, പറയാന്‍ മടിച്ച ഉത്തരങ്ങളും പ്രണയത്തിന്റെ നഷ്ടങ്ങളാണ്. ഉത്തരമില്ലാത്ത ചോദ്യങ്ങളല്ല, ചോദ്യമില്ലാത്ത ഉത്തരങ്ങളാണ് പ്രണയത്തിന്റെ സുഖം പകര്‍ന്നു തരുന്നത്. അവളുടെ (അവന്റെ) കൗതുകം നിറഞ്ഞ വിടര്‍ന്ന കണ്ണുകളിലേക്കു നോക്കുമ്പോള്‍ ഒരിക്കലും ചോദിക്കാത്ത ചോദ്യങ്ങള്‍ക്ക് പറയാതെ തന്നെ ആ ഉത്തരം ലഭിക്കുന്നു, 'ഞാന്‍ നിന്നെ സ്നേഹിക്കുന്നു...', തുറന്നു പറയാതെ തന്നെ പരസ്പരം മനസ്സിലാകുന്ന പ്രണയത്തിനു തീര്‍ച്ചയായും മാധുര്യമേറും. ചോദിക്കാന്‍ മറന്ന ഒരു ചോദ്യത്തിന്റെ, പറയാന്‍ മടിച്ച ഒരു ഉത്തരത്തിന്റെ വേദന കാലങ്ങളോളം മനസ്സില്‍ തങ്ങി നില്ക്കും. ഒടുവില്‍, 'നീയെന്തുകൊണ്ട് അതു ചോദിച്ചില്ല' എന്ന് വേദനയൂറുന്ന ഒരു നോട്ടത്തിലൂടെ ചോദിച്ച് ആ രണ്ടു കണ്ണുകള്‍ വീണ്ടും വീണ്ടും തിരിഞ്ഞു നോക്കി ദൂരെ മറയുമ്പോള്‍ നഷ്ടമാകുന്നത് തീര്‍ച്ചയായും പ്രണയത്തിന്റെ മാസ്മരികാനുഭൂതി തന്നെയാണ്. വേണ്ടെന്നു വയ്ക്കാന്‍ ഒരിക്കലും ആരും ആഗ്രഹിക്കാത്ത പ്രണയം എന്ന അനുഭൂതി.
9 comments:
കൊള്ളാമല്ലോ വിനൂ, ചിന്തകള്‍ ഇഷ്ടമായി.
രണ്ട് നിര്‍ദ്ദേശങ്ങള്‍
1)പോസ്റ്റുകള്‍ക്ക് നാമം കൊടുക്കുക. സെറ്റിങ്ങ്സില്‍ പോയാല്‍ പോസ്റ്റുകള്‍ക്ക് ടൈറ്റില്‍ കൊടുക്കുക എന്ന ഓപ്ഷന് കാണും. അത് ഓണ്‍ ആക്കേണ്ടി വരും.
2) ബ്ലോഗ് നാമം മലയാളത്തിലാക്കുക. മലയാളം ബ്ലോഗുകള്‍ക്ക് മലയാളം നാമമല്ലേ അഭികാമ്യം?
നന്നായിരിക്കുന്നു...
:)
വളരെ നന്നായിട്ടുണ്ട്.പ്രണയിക്കാത്ത മനുഷ്യരുണ്ടോ?
നന്ദി ശ്രീ. ശ്രീജിത്. കെ, റ്റൈറ്റില്‍ ചേര്‍ത്തിട്ടുണ്ട്. comment ചെയ്ത എല്ലാവര്ക്കും ഹൃദയം നിറഞ്ഞ നന്ദി. - വിനോജ് (വിനു)
വിനു...
നന്നായിട്ടുണ്ട് ചിന്തകള്‍. പറയാനുള്ളതൊക്കെ ഇനിയും പറയാതിരിക്കരുത്...
ഇതേ പേരില്‍ എനിക്ക് ഒരു ബ്ലോഗ് ഉണ്ട്. http://rehnaliyu.blogspot.com. നിങ്ങളുടെ ബ്ലോഗിന്റെ പേര് മാറ്റിയാല്‍ കണ്ഫ്യൂഷന് ഒഴിവാക്കാം.
ഞാന്‍ വളരെ ബുദ്ധിമുട്ടി കണ്ടു പിടിച്ച പേരാണ്. അമ്മായി സീനിയര്‍ ആയതുകൊണ്ട് അനുസരിച്ചില്ലെന്നു വേണ്ട. ഉടനെ മാറ്റാം, വേറൊന്നു കിട്ടട്ടെ.
നല്ല ഒന്നാംതരം ഒരു പ്രണയം നഷ്ടമായോ?
തുറന്നു പറയാതെ നഷ്ടമായ പ്രണയങ്ങള്‍ക്കു കണക്കില്ല. എല്ലാ പ്രണയങ്ങളും തുറന്നു പറഞ്ഞിരുന്നെങ്കില്‍ ഒരു കൃഷ്ണനായേനെ. ഇതു വരെ 2 way പ്രണയം ആയിട്ടില്ല :-( . ഇനിയിപ്പോള്‍ വിവാഹം കഴിഞ്ഞിട്ടാകാമെന്നു കരുതി കാത്തിരിക്കുന്നു. അതല്ലേ നല്ലത് ?
Post a Comment