Saturday, March 29, 2008

‘ഫനാ’ - പരിഭാഷ

ഇത്‌ ഫനാ എന്ന ഹിന്ദി സിനിമയിലെ ഒരു കവിതയുടെ സ്വതന്ത്ര ആവിഷ്‌ക്കാരമാണ്.

Dur Humse Jaa Paoge Kaise,
Humko Bhool Paoge Kaise.
Hum Who Khushbu Jo Saanson Mein Utar Jaye,
Khud Apni Saanxon Ko Rok Paoge Kaise..
നിനക്കെന്നില്‍ നിന്നും അകലുവാനെങ്ങിനെ കഴിയും ?
എന്നെ മറക്കുവാന്‍ എങ്ങിനെ കഴിയും ?
ഞാന്‍ നിന്റെ ശ്വാസത്തില്‍ കലരുന്ന സുഗന്ധമാണ്,
സ്വന്തം ശ്വാസത്തെ തടയാന്‍ നിനക്കെങ്ങിനെ കഴിയും ?

[ ഹിന്ദി അറിയാവുന്നവരുടെ ശ്രദ്ധയ്‌ക്ക്‌ : ഹിന്ദി അറിയാവുന്നവര്‍ക്ക്‌ ഹിന്ദി അറിയാത്തവരെ ചീത്ത പറയാന്‍ ഇന്ത്യന്‍ നിയമപ്രകാരം യാതൊരു അവകാശവുമില്ലാത്തതാകുന്നു. എന്നെ ഒന്നും ചെയ്യരുത് പ്ലീസ്.... :) എല്ലാവരും ദയവായി അഭിപ്രായം പറയുക. ]

4 comments:

പ്രിയ said...

നിനക്കെന്നില്‍ നിന്നും അകലുവാനെങ്ങിനെ കഴിയും ?
...................................................................
സ്വന്തം ശ്വാസത്തെ തടയാന്‍ നിനക്കെങ്ങിനെ കഴിയും ?

ആ സിനിമ കണ്ടുവോ? ആദ്യം നായകന് നായികയെ ഉപേക്ഷിച്ചു പോകുന്നു. പിന്നെ തിരിച്ചു വരുന്നു. അവസാനം നായിക നായകനെ തട്ടികളയുന്നു.

(ഹിന്ദി എനിക്കും വല്യ പിടിപാടില്ല. അത് കൊണ്ടു "വാഹ് വാഹ് വാഹ് " )

ഫസല്‍ ബിനാലി.. said...

ഹിന്ദി പണ്ടേ കഷ്ടമാ, ആകെ അറിയുന്നത് ഓണം കേരള്‍കാ ഏക് ത്യോഹാര്‍ ഹൈ ഹോ ഹൌ ഹം...എന്നാലും മലയാളത്തില്‍ താങ്കള്‍ എഴുതിയ തര്‍ജ്ജമ നന്നായി, ആസ്വദിച്ചു.

കടവന്‍ said...

അരേ.. വഹ്, വാഹ്, വാഹ്,, വന്നിരിക്കി. കമാല്‍ കര്‍ദിയാ..അഛാ കാം...

വിനോജ് | Vinoj said...

പ്രിയ : സിനിമ ഞാനും കണ്ടിട്ടുണ്ട്. പിന്നെ ഈ വാഹ് വാഹ് നിറുത്തിക്കാന്‍ വേണ്ടിയുള്ളതാണോ ? പാട്ടു നിറുത്താന്‍ വേണ്ടി കയ്യടിക്കുന്നതു പോലെ. :) എന്തായാലും വാഹ് വാഹ് ഞാന്‍ കാര്യമായെടുത്തു. നന്ദി.
ഫസല്‍ : ഫസലേ ഞാനും ഹിന്ദിയില്‍ പുലിയൊന്നുമല്ല കേട്ടോ ? ഉള്ളതു വച്ച്‌ ഒന്നു പയറ്റിയെന്നു മാത്രം. കമന്റിനു നന്ദി.
കടവന്‍ : ശുക്രിയാ ഭായി.

Powered By Blogger