കാലമേ,
നീ നിന്റെ ദംഷ്ട്രകളാല്
എന്റെ ഹൃദയം കടിച്ചു കീറുക,
ഇതു നീ ബാക്കി വയ്ക്കരുത്.
നിന്റെ തേരുരുള്‍ച്ചയില്‍ പിടച്ചെന്നെ
ഭയപ്പെടുത്തുന്നത് ഇവനാണ്.
തല ചായ്ച്ചു കരയാന്‍ സ്വന്തം തോളു പോലും
ഇല്ലാത്തവന് ഹൃദയം ഒരു ഭാരമാണ്,
അതുകൊണ്ട് ഇതു മാത്രം നീ ബാക്കി വയ്ക്കരുത്.
എന്റെ കൈകള്‍ കൂടി നീയെടുത്തേക്കുക
ഇനി എനിക്കൊന്നും സ്വന്തമാക്കാനില്ല.
ദാനമായിപ്പോലും ഒന്നും ലഭിക്കാനില്ലാത്തവന്
കൈകള്‍ വെറും അലങ്കാരമാണ്.
കാലുകള്‍ നിന്റെ കുട്ടികള്‍ക്കു കൊടുക്കുക,
അവര്‍ക്കത് കുതിരകളായേക്കാം.
ദൂരങ്ങള്‍ കീഴടക്കാനില്ലാത്തവന്
കാലുകള്‍ ഒരു ബാദ്ധ്യതയാണ്.
കണ്ണുകളും കാതുകളും കഴുകന്മാര്ക്കു കൊടുക്കുക
ഇവയെന്നെ വല്ലാതെ പ്രലോഭിപ്പിക്കുന്നു.
അറിവുകളെ വെറുക്കുന്നവന്
ഇന്ദ്രിയങ്ങള്‍ ഒരു ശല്യമാണ്.
അസ്ഥികള്‍ മാത്രം ശേഷിച്ചേക്കാവുന്ന ഈ ഉടലില്‍
നീ ഒരു മനസ്സു കണ്ടെത്തിയാല്‍
കുറച്ചു സ്വപ്നങ്ങള്‍ മാത്രം ബാക്കി വച്ചേക്കുക;
എന്റെ ആയുസ്സില്‍ അവശേഷിച്ച ഒരു യുഗം
ഞാന്‍ അവയോടൊപ്പം കഴിഞ്ഞുകൊള്ളാം.
6 comments:
നിരാശപ്പെടാതെ മാഷേ..
പഞ്ചേന്ദ്രിയങ്ങളും പെര്ഫക്ടല്ലേ.വായിവില്ലേ.വെള്ളമില്ലേ..വിശപ്പും രുചിയുമില്ലേ....
ഇതില്‍ കൂടുതല്‍ എന്തു വേണം.. ചീയര്‍ അപ്പ്
എനിക്ക് സ്ഥിരമായി ഒരു നിരാശയുമില്ല മാഷേ. ഇതൊക്കെ ഒരു നിമിഷത്തെ കലിപ്പ് തീര്‍ക്കാന്‍ വേണ്ടി എഴുതുന്നതല്ലേ. :)
ഇവിടെ വന്നതിനും കമന്റിയതിനും നന്ദി.
ഇതിലെ ചില വരികള്‍ ഞാന്‍ കടമെടുക്കുന്നു , എന്നുവച്ചാല്‍ കോപ്പി ചെയ്യുന്നു ക്ഷെമിക്കുക
ഇതിലെ ചില വരികള്‍ ഞാന്‍ കടമെടുക്കുന്നു , എന്നുവച്ചാല്‍ കോപ്പി ചെയ്യുന്നു ക്ഷെമിക്കുക
എടാ കള്ളാ....... ^#^#$^%^%^$#@#@#
The Shoshone casino is getting a $10 million - JamBase
According to an affidavit, the 강릉 출장안마 Shoshone 김제 출장샵 casino in Tunica, Mississippi, 인천광역 출장마사지 which 천안 출장샵 is located on the reservation of Beau Rivage, will 여수 출장샵 open an
Post a Comment