Saturday, April 07, 2007

ദൈവം ഉണ്ടോ ?

ദൈവം ഉണ്ടോ, മാഷേ ?
ഇന്നു രാവിലെ ഉണര്‍ന്നപ്പോള്‍ മുതല്‍ എനിക്കൊരു സംശയം. ശരിക്കും ദൈവം ഇല്ല എന്നു തെളിഞ്ഞാലോ ? ഈ ലോകത്തിന്റെ ഗതി പിന്നെ എന്താകും. ദൈവം എന്ന ഒറ്റ പിടിവള്ളിയില്‍ മുറുകെപ്പിടിച്ച്‌ കുഞ്ഞാടുകളെ മേയ്ക്കുന്ന അച്ചന്മാര്‍ പിന്നെ എന്തു ചെയ്യും ? ഇതേ അവസ്ഥയിലുള്ള ലോകത്തിലെ കോടിക്കണക്കിനു പള്ളികളിലെ മുസലിയാര്‍മാരുടെയും, അമ്പലങ്ങളിലെ പൂജാരിമാരുടെയും ഗതി എന്താകും ? ഇതെല്ലാം പോകട്ടെ, അവര്‍ മറ്റെന്തെങ്കിലും ജോലി ചെയ്ത്‌ ജീവിക്കും എന്നു കരുതാം. ഈ ലോകത്തിന്റെ സദാചാരമൂല്യങ്ങള്‍..(എന്തോ... കേട്ടില്ല ?!). പക്ഷെ ശരിക്കും ചിന്തിക്കുമ്പോള്‍ അതില്‍ കാര്യമില്ലെന്നും കരുതാം. നിരീശ്വരവാദികള്‍ക്ക്‌ ഈ ലോകത്തില്‍ വലിയ പഞ്ഞമൊന്നുമില്ലല്ലോ ? അവരാരും ആ കാരണം കൊണ്ട്‌ കുഴപ്പങ്ങളൊന്നും കാണിക്കുന്നില്ല. പക്ഷെ ദൈവ ഭയം കൊണ്ടു മാത്രമാണ്‌ കുറ്റബോധം എന്ന വികാരം നിലനിന്നുപോരുന്നത്‌. കുറ്റബോധമില്ലാതെയായാല്‍ പിന്നെ എന്തു ചെയ്യാനും ആര്‍ക്കും മടി തോന്നില്ല. അഥവാ, ഒരിക്കല്‍ ഒരു കുറ്റം ചെയ്തു പോയാല്‍ അതു ആവര്‍ത്തിക്കാന്‍ ആരും മടിക്കില്ല. കുറ്റം എന്ന വാക്കിനു പോലും പിന്നെ പുതിയ നിര്‍വചനം വേണ്ടി വരും. ഇനി, മറ്റൊരു പ്രശ്നം. പ്രശ്നങ്ങളുടെയും, ദു:ഖങ്ങളുടെയും നടുവില്‍ കഴിയുന്ന നമുക്ക്‌ പിന്നെ ആരാണൊരാശ്വാസം. ഈശ്വരാ... എന്റെ സങ്കടങ്ങളൊക്കെ ഞാന്‍ പിന്നെ ആരോടു പറഞ്ഞു കരയും... ആര്‌ എന്നെ സഹായിക്കും എന്ന പ്രതീക്ഷയില്‍ ഞാന്‍ ജീവിക്കും.. ? എനിക്ക്‌ ഓര്‍ത്തിട്ടു സഹിക്കാന്‍ വയ്യ. ഈശ്വരാ... നീ ശരിക്കും ഉണ്ടായിരിക്കണേ.....

3 comments:

Anonymous said...

ദൈവം ഇല്ലന്ന് തെളിഞ്ഞാലും നമ്മുടെ പൂജാരിമാരും പട്ടക്കാരും അവരുടെ തൊഴില്‍ തന്നെ തുടര്‍ന്ന് ചെയ്ത് സന്തോഷത്തോടെ തന്നെ ജീവിക്കും.

ലേഖാവിജയ് said...

വിനോജ്,കൊള്ളാം.അധികമാരും ചിന്തിക്കാത്ത വഴികളീലൂടെയാണല്ലൊ നടപ്പ്......

വിനോജ് | Vinoj said...

ആളൊഴിഞ്ഞ വഴിയേ നടക്കാമെന്നു കരുതിയതാ...

Powered By Blogger