ഞാന്‍ ഇന്നാത്മഹത്യ ചെയ്യുന്നു,
മുറിയില്‍ ഞാനുമെന്‍ നിഴലും മാത്രം.
ഇടനെഞ്ചു പിടച്ചുവെങ്കിലും,
ഞാനവളോടു കള്ളം പറഞ്ഞു;
നീയെന്റെയാരുമല്ലെന്ന്.
അവള് കരഞ്ഞു കൊണ്ടെങ്ങോട്ടോ ഓടിപ്പോയ്.
ഇനി, എന്റെ ശവദാഹത്തിന്,
സതിയനുഷ്ടിക്കാന്‍ എന്റെ നിഴലില്ല,
പാവം അവളെങ്കിലും ജീവിക്കട്ടെ,
ഞാനില്ലാതെ...
എന്റെ കാലടികളിലെ അടിമത്തത്തില്‍
നിന്നും,
അവള് മോചിപ്പിക്കപ്പെട്ടിരിക്കുന്നു.
1 comment:
കാലടികളുടെ അടിമത്തത്തില്‍ നിന്നും നിഴലിന് മോചനം! കൊള്ളാം മനോഹരമായ ആശയം.
Post a Comment