നീ പോയ ശേഷം
ഞാനിവിടെ ഒറ്റയ്ക്കാണ്
കാഴ്ചകള്‍ കണ്ണുകളെ വിട്ടു പോയി
ശബ്ദങ്ങള്‍ ചെവികളെയും.
സ്വപ്നങ്ങള്‍ ഹൃദയം വിട്ടു,
ഓര്‍മ്മകള്‍ മനസ്സിനേയും.
ഈ അതിശൈത്യത്തില്‍
ഒരുടുപ്പു പോലുമില്ലാതെ
ഞാന്‍ ഒറ്റയ്ക്കാണ്.
ഞാന്‍ നെയ്ത സ്വപ്നങ്ങള്‍
ഉടുപ്പിനു പകരമാവില്ലെന്ന്
നീ എന്നെ വിട്ടു പോയി.
എന്റെ പിടിയില്‍ നിന്ന് ഊര്‍ന്നുപോയ,
നിന്റെ വിരലുകള്‍ ഒടുവിലെ സ്പര്‍ശം.
വെറുപ്പില്‍ കരുവാളിച്ച നിന്റെ മുഖം,
ഒടുവിലെ ഓര്‍മ്മ.
അകന്നു പോയ നിന്റെ കാലടികള്‍,
ഒടുവിലെ ശബ്ദം.
കണ്ണീരില്‍ മറഞ്ഞ് മങ്ങിയഎന്റെ മുറി,
ഒടുവിലെ കാഴ്ച.
ബാക്കിയായ ഒരു വെറും പ്രതീക്ഷ,
വളര്‍ന്ന് സ്വപ്നമായ്,
സ്വപ്നങ്ങള്‍ ഓര്‍മ്മകളായ്,
ഒടുവില്‍ നിന്റെ വിരല്‍സ്പര്‍ശ-
മാകുന്നതും കാത്ത്
ഞാനിവിടെ ഒറ്റയ്ക്കാണ്,
നീയില്ലാതെ...
8 comments:
ആരൊക്കെ ഉണ്ടെന്നു പറഞ്ഞാലും
ഒറ്റപ്പെടുന്ന ചില നിമിഷങ്ങള്‍
നമ്മുടെ ജീവിതത്തില്‍ ഉണ്ട്
അതിനെ കുറിച്ചും കവിത എഴുതുക
എല്ലാ ഭാവുകങ്ങളും
ഏകാന്തതയെ കെട്ടിപിടിച്ചൊരു രാത്രി.
ഏഴുതുക
നനമകള്‍
പ്രതീക്ഷകള്‍ സ്വപ്പ്നങ്ങളാകുന്ന്നു,സ്വപ്നങ്ങള്‍ ഓര്‍മ്മകളും.ആ ഓര്‍മ്മകളില്‍ ജീവിക്കുക...
ഭാവുകങ്ങള്‍
കാപ്പിലാന്, നജൂസ്, പ്രിയ എല്ലാവര്ക്കും നന്ദി.
കൊള്ളാം, നന്നായിട്ടുണ്ട്
എന്റെ പിടിയില്‍ നിന്ന് ഊര്‍ന്നുപോയ,
നിന്റെ വിരലുകള്‍ ഒടുവിലെ സ്പര്‍ശം.
കൊള്ളാം... :)
ഞാനിവിടെ ഒറ്റയ്ക്കാണ്,
നീയില്ലാതെ...
ഓര്‍മ്മകളുടെ കൈയ്യും പിടിച്ച് പുറത്തൊക്കെയൊന്നു ചുമ്മാ ഉലാത്തി നോക്കെന്നേ,
ഒരുപാടൊറ്റകളെ ഒരുപക്ഷേ കാണാന്‍ കഴിഞ്ഞേയ്ക്കാം.
കവിത ഇഷ്ടപ്പെട്ടു, ഒരു ചെറിയ ഭാഗം എന്റെ ഫോട്ടൊബ്ലോഗിലെക്ക് പകര്‍ത്തിയിട്ടുണ്ട്. വിരോധമില്ലെന്നു പ്രതീക്ഷിക്കുന്നു!ഇവിടെ കാണാം
http://fonfotos.blogspot.com/2008/05/blog-post_6018.html
Post a Comment